SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

മുളക്കുഴയിൽ ടാർവീപ്പയിലിരുന്ന് ബി.ജെ.പിയുടെ പ്രതിഷേധം

Increase Font Size Decrease Font Size Print Page

bjp
പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.

മുളക്കുഴ: പഞ്ചായത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. അസിസ്റ്റന്റ് എൻജിനിയർ ഇല്ലാതായിട്ട് മാസങ്ങളായെങ്കിലും ഒഴിവ് നികത്താത്തതും പഞ്ചായത്തിൽ നിന്ന് ടാർ വീപ്പകൾ കാണാതായതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. ടാർ വീപ്പയുമായി എത്തി അതിന് മുകളിലിരുന്നായിരുന്നു പ്രതിഷേധം.

എൻജിനിയർ ഇല്ലാത്തതിനാൽ റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നിലച്ചിരിക്കുകയാണെന്നും

ഈ സാമ്പത്തിക വർഷത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്ടമാകുന്ന സാഹചര്യമാണെന്നും മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ആരോപിച്ചു.

ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വിനിജ സുനിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മനു കൃഷ്ണൻ, അദ്ധ്യാപക സെൽ കോ-കൺവീനർ അനന്തൻ കെ.ആർ., പഞ്ചായത്ത് ജനറൽ സെക്രട്ടറി ജിതിൻ മുരളി, ജനപ്രതിനിധികളായ ദീപാ അജിത്, രാജീവ് രാജീവ്, അഞ്ജന സുധീഷ്, ഭാരവാഹികളായ ഗണപതി കെ. പണിക്കർ, മധുകുമാർ, സുനിൽകുമാർ, അജിത്, സുഭാഷ്, ബിന്ദു പ്രമോദ്, ശ്രീലക്ഷ്മി, സുമ വി.സി., പൂജാമോൾ, ഹരീഷ്, പത്മകുമാർ, സുകുമാരൻ നായർ, സുരേന്ദ്രൻ പിള്ള, അനീഷ് എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY