SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

'കലാപീഠത്തിൻ്റെ പങ്ക് സ്തുത്യർഹ്യം'

Increase Font Size Decrease Font Size Print Page
deva
പെരിങ്ങോട്ടുകര ദേവസ്ഥാനം കലാപീഠത്തിൽ ഗാനപൂർണ്ണ നാട്യ പുർണ്ണ ഡിപ്ളോമ നേടിയ കലാ പഠന വിദ്യാർത്ഥികളുടെ 2ാമത് കോൺവോക്കേഷൻ കാലടി ശങ്കരാചര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്യുന്നു . ഭാരത സർക്കാരിൻ്റെ ഭാരതീയ ഭാഷാസമിതി അംഗം ഡോ എം വി . നടേശൻ, , സെക്രട്ടറി കെ.ജി ബാബുരാജ്, ദേശീയ കോർഡിനേറ്റർ ബാലൻ മച്ചാത്ത്, ദേവസ്ഥാനം ഉണ്ണിമായ ഉണ്ണി ദാമോദരൻ, കലാപീഠം പ്രിൻസിപ്പൾ ഡോ. പൂർണ്ണത്രയീ ജയപ്രകാശ് ശർമ്മ , കലാപീഠം മൃദംഗം വിഭാഗം മേധാവി മനോജ് കുമാർ പി.കെ എന്നിവർ സമീപം.

പെരിങ്ങോട്ടുകര: കുട്ടികളിലെ കലാപഠന സംസ്കാരത്തിൽ കലാപീഠത്തിൻ്റെ പങ്ക് സ്തുത്യർഹ്യമെന്ന് കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ.ഗീതാകുമാരി. സുകുമാരകലകളുടെ സൗജന്യ പഠന കേന്ദ്രമായ ദേവസ്ഥാനം കലാപീഠത്തിലെ കുട്ടികൾക്ക് കലാപഠനത്തിൽ ഡിപ്ലോമ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ബി.എസ്.എസ് കൾച്ചറൽ മിഷൻ നടത്തുന്ന ശാസ്ത്രീയ സംഗീതം, ഭരതനാട്യം, ക്ലാസിക്കൽ വയലിൻ, മൃദംഗം, ചെണ്ട എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സമാദരണച്ചടങ്ങാണ് നടന്നത്. ദേവസ്ഥാനാധിപതിയും കലാപീഠം ചെയർമാനുമായ ഡോ. ഉണ്ണി ദാമോദര സ്വാമിയുടെ മകൾ ഉണ്ണിമായ അദ്ധ്യക്ഷയായി. സർട്ടിഫിക്കറ്റ് ദാനം വൈസ് ചാൻസലർ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഭാരതീയ ഭാഷാസമിതി അംഗം ഡോ. എം.വി.നടേശൻ മുഖ്യപ്രഭാഷണം നടത്തി. കൾച്ചറൽ മിഷൻ ദേശീയ കോർഡിനേറ്റർ ബാലൻ മച്ചാത്ത്, സെക്രട്ടറി കെ.ജി.ബാബുരാജ്, പ്രിൻസിപ്പൽ ഡോ. പൂർണത്രയീ ജയപ്രകാശ് ശർമ്മ, പി.കെ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY