SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

സംയുക്ത പ്രൊജക്ടിന് ദേശീയ പുരസ്കാരം

Increase Font Size Decrease Font Size Print Page
amala

തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജും സംയുക്തമായി വികസിപ്പിച്ച സ്മാർട്ട് ഓട്ടോമാറ്റിക് ഹോസ്പിറ്റൽ വേസ്റ്റ് സെഗ്രഗേഷൻ ഉപകരണത്തിന് ദേശീയതലത്തിൽ ഒന്നാംസ്ഥാനവും മികച്ച ഇന്നൊവേറ്റർക്കുള്ള ക്യാഷ് പ്രൈസും ലഭിച്ചു. തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിച്ച 'ഇന്നൊവാത്തോൺ 2026' നാഷണൽ ലെവൽ ഇന്നൊവേഷൻ ഫെസ്റ്റിലായിരുന്നു നേട്ടം. എഡ്‌വിൻ ജോയ്, മുഹമ്മദ് നദീം നൗഷാദ്, അജയ് കൃഷ്ണ, അലോഷിയസ്, ഫ്രാൻസിസ്, എം.ഡി.ഫഹദ്, കെ.എസ്.സിദ്ധാർഥ്, ഡോ. പി.ജി.വിനോജ് എന്നിവരാണ് പ്രോജക്ടിന്റെ ഭാഗമായവർ. കോളേജ് സെക്രട്ടറി ഡോ. ആരോഗ്യസാമി സേവ്യർ വിജയികളെ അഭിനന്ദിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY