SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

അരുവിപ്പുറത്ത് ഇന്ന് മഹാശിവരാത്രി

Increase Font Size Decrease Font Size Print Page
jjjjj

നെയ്യാറ്റിൻകര: ശ്രീനാരായണ ഗരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ ഇന്ന് മഹാശിവരാത്രി ആഘോഷിക്കും. സമീപ ജില്ലകളിൽ നിന്നും പുറം നാട്ടിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇന്ന് അരുവിപ്പുറത്തേക്ക് ഒഴുകിയെത്തും. അരുവിപ്പുറത്തെ വിശാലമായ മണലോരത്ത് ഇന്ന് രാത്രിമുഴുവൻ ഗുരുഭക്ത‌‌ർ ഉറക്കമിളച്ച് ഭക്തിയോടെ പ്രാ‌‌ർത്ഥനാഭരിതരായി കാത്തിരിക്കും. ഭക്തജനങ്ങൾക്കായി ഭക്ഷണവും വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വിശാലമായ വാഹന പാ‌ർക്കിംഗ് സൗകര്യവും ഏ‌ർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ ക്ഷേത്ര പൂജകൾ, 6.30ന് കാവടി അഭിഷേകം,11ന് നടക്കുന്ന അരുവിപ്പുറം പ്രതിഷ്ഠ സന്ദേശ സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.വി.കെ.പ്രശാന്ത് എം.എൽ.എ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി.ജഗതിരാജ്,ടൂറിസം ഡയറക്ടർ ശിഖാസുരേന്ദ്രൻ,നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ജനറൽ സെക്രട്ടറി അഡ്വ.ആർ.ടി.പ്രദീപ് എന്നിവർ പങ്കെടുക്കും.ഉച്ചയ്ക്ക് 12ന് പ്രഭാഷണം,തുടർന്ന് എം.കെ ഹരികുമാർ രചിച്ച ഒരു ജാതി,ഒരു മതം,ഒരു ദൈവം പുസ്തക പ്രകാശനം. 2.30ന് ഗുരുദേവ കൃതികളുടെ പാരായണം 3.30ന് തിരുവാതിര,വൈകിട്ട് 4ന് എഴുന്നള്ളത്ത്,വൈകിട്ട് 6.30ന് നടക്കുന്ന ശിവരാത്രി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും.മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായിരിക്കും. സിനിമാതാരം ദേവൻ വിശിഷ്ടാതിഥിയായിരിക്കും.ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. എം.പിമാരായ അടൂർ പ്രകാശ്, എ.എ.റഹീം,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,കെ.സി.ബാബുരാജ്,എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ,ഐ.ബി സതീഷ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,ഇ.കെ.വിനീത്,ടി.കെ.സുന്ദരേശൻ,ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് ബാബു, എന്നിവർ പങ്കെടുക്കും. സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറയും. രാത്രി 9.30ന് എഴുന്നള്ളത്ത്, രാത്രി 10:30ന് ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരം.12. 30ന് പ്രഭാഷണം, പുലർച്ചെ 1 ന് ആയിരം കുടത്തിൽ അഭിഷേകം. പവിത്രമായ നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് 1008 കുടം ജലം എടുത്ത് ഗുരുദേവൻ സ്ഥാപിച്ച ജ്യോതി‌ർലിംഗ സ്വരൂപത്തിൽ അഭിഷേകം ചെയ്യും. ഇതിലേക്ക് താത്പര്യമുള്ളവ‌ർ ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റ‌ർ ചെയ്യണം. 16ന് പുലർച്ചെ 4 ന് ആറാട്ടിന് എഴുന്നള്ളത്ത്.7 ന് ബലിതർപ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY