SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ബൈബിൾ കൺവെൻഷൻ

Increase Font Size Decrease Font Size Print Page
photo

കുറ്റൂർ: കുറ്റൂർ മേരിമാത പള്ളിയിൽ ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 16 മുതൽ 19 വരെ നടക്കും. ഫാ.ഡേവിഡ് ചിറമ്മൽ നയിക്കും.
16ന് അതിരൂപത വികാരി ജനറാൾ മോൺ.ജോസ് കോനിക്കര ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ പോൾ ആലപ്പാട്ട് സമാപന സന്ദേശം നൽകും. വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, സൗഖ്യശുശ്രൂഷ എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ.ജോജു പൊറത്തൂർ അറിയിച്ചു. ദിവസവും വൈകീട്ട് 5ന് ദിവ്യബലി. 6 മുതൽ 9 വരെ വചനപ്രഘോഷണം. ജനറൽ കൺവീനർ തോമസ് ചക്കാലയ്ക്കൽ, കൈക്കാരന്മാരായ ജോസഫ് ഇമ്മട്ടി, ജിസ് ജോൺ, ബാബു കവലക്കാട്ട്, ലൈജു ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY