SignIn
Kerala Kaumudi Online
Sunday, 15 February 2026 1.07 PM IST

തിരക്കഥ: കെ.ആർ. കൃഷ്ണകുമാർ. പൃഥ്വിയും ജീത്തുവും വീണ്ടും

Increase Font Size Decrease Font Size Print Page
s

പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്നു. കൂമൻ, ട്വൽത് മാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ.ആർ. കൃഷ്ണകുമാർ ആണ് രചന. മെമ്മറീസ്, ഉൗഴം എന്നീ ചിത്രങ്ങൾക്കുവേണ്ടി ജീത്തു ജോസഫും പൃഥ്വിരാജും ഒരുമിച്ചിട്ടുണ്ട്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി പൃഥ്വിരാജ് പൂർത്തിയാക്കി. ടൊവിനോ തോമസ് നായകനായ പള്ളിചട്ടമ്പിയിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ് എത്തുന്നു. ഏപ്രിൽ 9ന് റിലീസ് ചെയ്യും. പുതുവർഷത്തിൽ പൃഥ്വിയുടെ ആദ്യ റിലീസാണ് പള്ളിചട്ടമ്പി. കയാദു ലോഹർ ആണ് നായിക. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ തുടർ ചിത്രീകരണം ഉടൻ കോഴിക്കോട് ആരംഭിക്കും. കണ്ണൂർ ആണ് മറ്റൊരു ലൊക്കേഷൻ. പൃഥ്വിരാജിന്റെ വില്ലനായി ബോളിവുഡ് താരം നിഥിൻ മുകേഷ് എത്തുന്നു. നിഥിൻ മുകേഷിന്റെ മലയാള അരങ്ങേറ്റം കൂടിയാണ്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ഖലീഫ ഒാണം റിലീസാണ്. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പൃഥ്വിരാജ് രണ്ടാംഭാഗത്തിലും ഉണ്ടാകും. ജിനു എബ്രഹാം രചന നിർവഹിക്കുന്നു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി പൃഥ്വിരാജിനെ കാത്തിരിപ്പുണ്ട്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസി ആണ് പൃഥ്വിയുടെ മറ്റൊരു മേജർ പ്രോജക്ട്. ആയിരം കോടിയിലധികം ബഡ്ജറ്റിൽ ഒരുങ്ങുന്ന വാരാണസിയിൽ പ്രതിനായക വേഷം ആണ് അവതരിപ്പിക്കുന്നത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവരാണ് പ്രധാന താരങ്ങൾ. 2027 ഏപ്രിൽ 7ന് റിലീസ് ചെയ്യും.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.