ആലുവ: ആലുവ മണപ്പുറത്ത് പിതൃമോക്ഷത്തിനായി ബലിതർപ്പണത്തിനെത്തിയ വിശ്വാസികൾക്ക് മാത്രമല്ല, അടിസ്ഥാന സൗകര്യമൊരുക്കിയ ജനപ്രതിനിധികൾക്കും വിവിധ വകുപ്പ് മേധാവികൾക്കുമെല്ലാം ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. കണ്ണുചിമ്മാതെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനലക്ഷങ്ങളെ അധികാരികൾ വരവേറ്റത്.
നഗരസഭയും പൊലീസും ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവുമെല്ലാം പ്രത്യേകം യോഗം വിളിച്ചുകൂട്ടി തീരുമാനങ്ങളെടുത്തതോടെ വലിയ വീഴ്ചയില്ലാതെ വിശ്വാസികൾക്കെല്ലാം ബലിതർപ്പണം നടത്തി മടങ്ങാൻ കഴിഞ്ഞു. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, എക്സൈസ്, പൊലീസ്, വാട്ടർ അതോറിട്ടി, പി.ഡബ്ല്യു.ഡി, ഫയർഫോഴ്സ്, മെഡിക്കൽ തുടങ്ങിയ വകുപ്പുകളെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ചാണ് തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കിയത്.
പൊലീസ് കൺട്രോൾ റൂം
മണപ്പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പിമാരായ ഡോ. ആർ. ജോസ്, ബിജോയ് ചന്ദ്രൻ, എൻ. ബാബുക്കുട്ടൻ, ടി.ആർ. രാജേഷ്, വി.എ. സുരേഷ്, എ.എസ്.പി ട്രെയിനി അർത്ഥി, നഗരസഭാ പ്രതിപക്ഷ നേതാവ് ശ്യാം പത്മനാഭൻ, കൗൺസിലർ ഫെബിൻ പള്ളത്ത്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ. ഹരിരാജ്, ഇൻസ്പെക്ടർ ജി.പി. മനുരാജ് തുടങ്ങിയവർ പങ്കെടുത്തു. 1500 ഓളം പോലീസുദ്യോഗസ്ഥരാണ് ശിവരാത്രി ഡ്യൂട്ടിക്കുള്ളത്. ഫോൺ: 2602800.
ഹോമിയോ ഡിസ്പെൻസറി
മണപ്പുറത്ത് ആരംഭിച്ച താത്കാലിക ഹോമിയോ ഡിസ്പെൻസറി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സൈജി ജോളി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസ ജോൺസൺ, പി.എം. മൂസക്കുട്ടി, പി.പി. ജെയിംസ്, പ്രതിപക്ഷ നേതാവ് ശ്യാം പദ്മനാഭൻ, വാർഡ് കൗൺസിലർ ഫെബിൻ പള്ളത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. മിനി സി. കർത്ത, കൺവീനർ ഡോ. അഞ്ജിത ബോസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ധന്യ പ്രസാദ്, ഡോ. ജ്യോതി, ഡോ. അഞ്ജു വി ഷൈനി, ഡോ. എസ്. ലീന, ഡോ. സ്റ്റെഫി കെ. ആന്റണി, സായിപ്രസാദ്, അനീഷ് കുമാർ, വിശാലം എന്നിവർ പങ്കെടുത്തു.
പൗരസമിതി ഇൻഫർമേഷൻ സെന്റർ
താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ബാങ്ക് കവലയിൽ തുറന്ന ശിവരാത്രി ഇൻഫർമേഷൻ സെന്ററും സൗജന്യ കുടിവെള്ള - ചുക്കുകാപ്പി വിതരണ കൗണ്ടറും സെപ്യൂട്ടി കളക്ടർ കെ. മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. മുകുന്ദൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൻ സൈജി ജോളി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സബാസ്റ്റ്യൻ, ഫെഡറൽ ബാങ്ക് ആലുവ മെയിൽ ബ്രാഞ്ച് മാനേജർ ഡിനൊ, ചിന്നൻ ടി. പൈനാടത്ത്, കെ. ജയപ്രകാശ്, ജോസഫ് പുതുശേരി, ഡൊമനിക്ക് കാവുങ്കൽ, സെക്രട്ടറി സാബു പരിയാരത്ത് എന്നിവർ പ്രസംഗിച്ചു.
മണപ്പുറത്ത് മീഡിയ സെന്റർ
മണപ്പുറത്ത് ആരംഭിച്ച മീഡിയ സെന്റർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണപ്പുറത്തെ താത്കാലിക നഗരസഭ ഓഫീസിന് എതിർവശമാണ് മീഡിയ സെന്റർ. ക്ലബ് പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, കെ.ജെ.യു സംസ്ഥാന ജനറൽ സെകട്ടറി കെ.സി. സ്മിജൻ, ബോബൻ ബി. കിഴക്കേത്തറ, രാജശ്രീ പന്തപ്പിള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസ ജോൺസൺ, പി.എം. മൂസക്കുട്ടി, പി.പി. ജെയിംസ്, പ്രതിപക്ഷ നേതാവ് ശ്യാം പദ്മനാഭൻ, കൗൺസിലർമാരായ ഫെബിൻ പള്ളത്ത്, ബെറ്റിപോൾ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |