
പത്തനാപുരം: ഭിന്നശേഷി കുഞ്ഞുങ്ങൾക്കൊപ്പം പാട്ടുപാടിയും കളിച്ചും സമയം ചെലവഴിച്ച് ദിവ്യ എസ്. അയ്യർ ഐ.എ.എസ്. പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ മോഡൽ റെസിഡൻഷ്യൽ സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളെയാണ് അവർ സന്ദർശിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്ടർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എന്നീ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും ഗാന്ധിഭവനിലെ എഴുപതോളം വരുന്ന ഭിന്നശേഷി കുഞ്ഞുങ്ങൾക്കൊപ്പം മണിക്കൂറുകളോളം അവർ സമയം ചെലവഴിച്ചു.
തുടർന്ന് ഗാന്ധിഭവനിലെ 1500-ഓളം വരുന്ന കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ എട്ടാം വാർഷികം ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ബി. ശശികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പുനലൂർ സോമരാജൻ സ്വാഗതം ആശംസിച്ചു. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, സി.ഇ.ഒ വിൻസെന്റ് ഡാനിയൽ, അക്കൗണ്ട്‌സ് ജനറൽ മാനേജർ കെ. ഉദയകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, ട്രസ്റ്റി പ്രസന്ന രാജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |