
കൊച്ചി: ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായി നാഷണൽ ബയോ ഡൈവേഴ്‌സിറ്റി അതോറിറ്റി കേരളത്തിന് 16,45,676 രൂപയുടെ ഗ്രാന്റ് അനുവദിച്ചു.
സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോർഡിന് ലഭിക്കുന്ന തുകയിൽ 10,45,676 രൂപ പൊതുപ്രവർത്തനങ്ങൾക്കും ആറുലക്ഷം രൂപ ബോർഡിന്റെ ഭരണപരമായ ആവശ്യങ്ങൾക്കും വിനിയോഗിക്കാം. സംസ്ഥാനങ്ങൾക്കായി ആകെ 6,09,96,742 രൂപയാണ് അനുവദിച്ചത്. സംസ്ഥാന ബോർഡുകൾ നൽകിയ പദ്ധതികൾ വിലയിരുത്തിയാണ് തുക നൽകുന്നതെന്ന് നാഷണൽ ബയോ ഡൈവേഴ്‌സിറ്റി അതോറിറ്റി അറിയിച്ചു. ജൈവ വൈവിദ്ധ്യങ്ങളുടെ രേഖപ്പെടുത്തൽ, സംരക്ഷണം, ബോധവത്കരണം, വിവരങ്ങൾ പങ്കിടൽ, പഠനം തുടങ്ങിയവയ്‌ക്കായി തുക വിനിയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
