
മാരാമൺ: സഭയുടെയും സമൂഹത്തിന്റെയും ഐക്യത്തിനെതിരായ ശക്തികളെ നേരിടാൻ കഴിയണമെന്നും അതിനായി പ്രായോഗിക ജീവിതത്തിൽ ദൈവവചനത്തെ സ്വീകരിക്കണമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു. സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കണം. 131-ാമത് മാരാമൺ കൺവെൻഷന്റെ സമാപന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സഭയെ കാണുന്നവൻ ക്രിസ്തുവിനെ കാണുന്നവനാകണം. വലിയ നോമ്പിലേക്ക് കടക്കുമ്പോൾ പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ ജീവിതത്തിന്റെ അടിസ്ഥാനങ്ങളാകണം. ജീവിതശുദ്ധിയിലൂടെ ക്രിസ്തുഭാവം പകരാനും അനേകർക്ക് ക്രിസ്തുവിനെ അറിയാൻ ഇടയാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഐസക് മാർ ഫീലക്സീനോസ് അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ.പോൾ സ്വരൂപ് മുഖ്യപ്രഭാഷണം നടത്തി. സഭയിലെയും ഇതര സഭകളിലെയും മെത്രാപ്പൊലീത്തമാരും വൈദികരും രാഷ്ട്രീയ നേതാക്കളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |