SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

വരണ്ടുണങ്ങി പമ്പ,​ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ

Increase Font Size Decrease Font Size Print Page

pamba-
പമ്പാ നദിയുടെ നിലവിലെ അവസ്ഥ

റാന്നി: വേനൽ കടുക്കുന്നതോടെ പുണ്യനദിയായ പമ്പ വറ്റിവരളുന്നു. നദിയിൽ ഇപ്പോൾ വെറും പാറക്കൂട്ടങ്ങളും മൺപുറ്റുകളുമാണ്. ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ പ്രദേശത്തെ നിരവധി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും അവതാളത്തിലായി. കക്കാട്ട് ആറ് ചേരുന്ന പെരുനാട് ഭാഗം ചെല്ലുമ്പോൾ മാത്രമാണ് നദിയിൽ വെള്ളമുള്ളത്. ഇതിന് മുകൾ ഭാഗങ്ങളിലാണ് കൂടുതലും പ്രതിസന്ധി നേരിടുന്നത്. ദൂര ദേശങ്ങളിൽ നിന്നും നിരവധി ആളുകൾ കുളിക്കാനും തുണികൾ അലക്കാനും മുമ്പ് ഈ നദിയെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് തീര പ്രദേശത്തുള്ളവർക്ക് വരെ പ്രതിസന്ധിയാണ്. നദിയിൽ വെള്ളം കുറഞ്ഞതോടെ തീരപ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. പമ്പയെ ആശ്രയിച്ച് കഴിയുന്ന വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. പതിവിലും നേരത്തെ പമ്പ ഇത്തരത്തിൽ വറ്റിവരളുന്നത് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. നീർച്ചാലുകൾ നിലച്ചതോടെ ജലജീവികളും വലിയ പ്രതിസന്ധിയിലാണ്.

................................................

ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന പമ്പാനദിയുടെ ഈ അവസ്ഥ വിശ്വസിക്കാനാവുന്നില്ല. കുളിക്കാനും നനയ്ക്കാനും പോലും വെള്ളമില്ലാതെ പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്.

സാബു

(പ്രദേശവാസി)​

..............................................

1. വെച്ചൂച്ചിറ , നാറാണംമൂഴി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം താറുമാറായി

2. തീരപ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു

3. നദിയിൽ പാറക്കൂട്ടങ്ങളും മൺപുറ്റുകളും മാത്രം

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY