SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

എൽ.ഡി.എഫ് ജാഥയിൽ പങ്കെടുക്കാതെ പി.കെ.ശശി

Increase Font Size Decrease Font Size Print Page

പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രയുടെ സ്വീകരണത്തിൽ കെ.ടി.ഡി.സി ചെയർമാനും മുൻ എം.എൽ.എയുമായ പി.കെ.ശശി പങ്കെടുത്തില്ല. ഇന്നലെ വൈകീട്ട് മണ്ണാർക്കാട് നടന്ന പരിപാടിയിൽ നിന്നാണ് ശശി വിട്ടുനിന്നത്. ആരോഗ്യ പ്രശ്നങ്ങളാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.ശശിയും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കെയാണ് ശശി വിട്ടുനിന്നത്.

പി.കെ.ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്ന് എം.വി.ഗോവിന്ദൻ ഇന്നലെ രാവിലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പ്രശ്നമുള്ളതുകൊണ്ടാണ് ശശി ബ്രാഞ്ച് മെമ്പറായി മാത്രം ഇരിക്കുന്നത്. ശശിയെന്നല്ല ആര് പോയാലും സി.പി.എമ്മിന് പ്രശ്നമില്ലെന്നും .ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ,​ വൈകീട്ട് മണ്ണാർക്കാട് നടന്ന പൊതു സമ്മേളനത്തിൽ ശശിയെപ്പറ്റി ഒരുന പരാമർശവും നടത്താതെയായിരുന്നു ഗോവിന്ദന്റെ പ്രസംഗം.

സി.പി.എമ്മുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശിയും യുഡിഎഫ് നേതൃത്വവും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ ജാഥ ജില്ലയിൽ പ്രവേശിക്കും. പുതുയു ജാഥയിലും പങ്കെടുക്കില്ലെന്ന് പി.കെ.ശശി വ്യക്തമാക്കി.

TAGS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY