SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.55 PM IST

പാകിസ്ഥാനെ തകർത്ത് ഇന്ത്യൾ പെൺപടയോട്ടം

Increase Font Size Decrease Font Size Print Page
d

ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വനിതാ ഏഷ്യാകപ്പിൽ പാകിസ്ഥാൻ എ ടീമിനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യൻ എ ടീം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 18.5 ഓവറിൽ 93 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 10.1 ഓവറിൽ 2 വിക്കറ്ര് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (97/2).

2 വിക്കറ്റ് വീതംസ വീഴ‌്‌ത്തിയ ക്യാപ്ടൻ രാധാ യാദവും, സൈമ താക്കൂറും പ്രേമ റാവത്തും ചേർന്നാണ് പാകിസ്ഥാനെ പറപ്പിക്കാൻ നേതൃത്വം നൽകിയത്. മലയാളിതാരം മിന്നുമണി 1 വിക്കറ്റ് വീഴ്‌ത്തി.

ചേസിംഗിൽ 29 പന്തിൽ 12 ഫോറുൾപ്പെടെ പുറത്താകാതെ 55 റൺസ് നേടിയ ഓപ്പണർ ദിനേഷ് വൃന്ദയാണ് ഇന്ത്യയുടെ മുന്നണിപ്പോരാളിയായത്.

നേരത്തേ ഇന്ത്യ യു.എ.ഇയോട് തോറ്റിരുന്നു.

മഴയിലും ഇന്ത്യ

ജയിച്ചു തുടങ്ങി

സിഡ്‌നി: ഓസ്ട്രേലിയൻ പര്യടനത്തിലെ മഴരസംകൊല്ലിയായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 21 റൺസിന്റെ ജയം. സോഫി മോളിന്യൂക്‌സ് ഓസീസ് ടീമിന്റെ സ്ഥിരം ക്യാപ്‌ടനായ ശേഷമുള്ല ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത് ആതിഥേയർക്ക് 18 ഓവറിൽ 133 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 5.1 ഓവറിൽ 46/1 എന്ന നിലയിലായിരിക്കുമ്പോൾ മഴമൂലം മത്സരം തടസപ്പെടുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ജയിക്കുകയുമായിരുന്നു. ഇന്ത്യയ്‌ക്കായി 4 വിക്കറ്റീ വീഴ്‌ത്തിയ അരുന്ധതി റെഡ്ഡിയാണ് കളിയിലെതാരം.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.