
കൊച്ചി: ബസ് യാത്രയ്ക്കിടെ യാത്രക്കാരിയോട് മോശമായി പെരുമാറിയ കേസില്‍ അറസ്റ്റ്. ഓടുന്ന ബസിനുള്ളില്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച മദ്ധ്യവയസ്‌കനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസിന്റെ നടപടി.
പെരുമ്പാവൂരില്‍ നിന്ന് ബസില്‍ കയറിയ സാബു ആണ് കേസിലെ പ്രതി. ബസ് ഇടപ്പള്ളിയില്‍ എത്തിയപ്പോള്‍ ഇയാള്‍ കൈമുട്ട് കൊണ്ട് സ്ത്രീയെ സ്പര്‍ശിക്കുകയായിരുന്നു. ഇത് തുടരുന്നതിനിടെ ഇയാള്‍ വസ്ത്രം മാറ്റി നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
സാബുവിന്റെ ശല്യം തുടര്‍ന്നതോടെ രക്ഷയില്ലെന്ന് മനസ്സിലാക്കിയ യുവതി ബസിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്കാണ് ബസ് നേരെ പോയത്. ഇവിടെ വച്ച് പൊലീസ് സാബുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റ് വിവരങ്ങള്‍ വിശദമായി അന്വേഷിച്ച് വരികയാണെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |