നെയ്യാറ്റിൻകര: മേലെതെരുവ് മുത്താരമ്മൻ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. പതിനാറായിരത്തോളം രൂപ മോഷണം പോയി. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് മോഷണം. ടൗണിൽ ജനത്തിരക്ക് ഉണ്ടായിരുന്ന സമയത്താണ് മോഷണം. തൊട്ടടുത്തുള്ള ശംഖൊലി മാടൻ കോവിലിൽ ഉത്സവമായതിനാൽ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള സി.സി ടിവിയും മറ്റും പൊലീസ് പരിശോധിച്ചുവരുന്നു. ടൗണിൽ അടുത്തിടെ അരഡസ്സൻ മോഷണവും മോഷണ ശ്രമവുമാണ് നടന്നിട്ടുള്ളത്. ആവശ്യത്തിന് പൊലീസ് പട്രോളിംഗ് ഇല്ലാത്തതാണ് ഇത്രയധികം മോഷണം നടക്കുവാൻ ഇടയായതെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |