SignIn
Kerala Kaumudi Online
Monday, 16 February 2026 6.58 PM IST

കാണാതായ ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസലേറ്റ്

Increase Font Size Decrease Font Size Print Page
saketh-sreenivasaiah

സാൻഫ്രാൻസിസ്കോ: കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ (ബെർക്കിലി) ഉപരിപഠനം നടത്തിവരികയായിരുന്ന സാകേത് ശ്രീനിവാസയ്യയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതു മുതൽ സാകേതിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസലേറ്റാണ് മരണം സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡ്വൈറ്റ് വേയിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. കാണാതായ അന്നുമുതൽ സാകേതിനെ ലോക്കൽ പൊലീസ് തിരയുകയായിരുന്നു. തിരച്ചിലിനിടെ, യൂണിവേഴ്സിറ്റി കാമ്പസിന് തൊട്ടടുത്തുള്ള പാർക്കിന് സമീപത്ത് നിന്നും സാകേതിന്റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗും പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചതായും വിവരം കുടുംബത്തെ അറിയിച്ചുവെന്നും ഇന്ത്യൻ കോൺസലേറ്റ് എക്സിൽ കുറിച്ചു. നാട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും കോൺസലേറ്റ് അറിയിച്ചു.


ഐഐടി മദ്രാസിൽ നിന്ന് 2025ൽ കെമിക്കൽ എൻജിനീയറിംഗിൽ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സാകേത് ഉപരിപഠനത്തിനായി യുഎസിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ കെമിക്കൽ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിംഗ് വിഭാഗത്തിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ് സാകേത്.

സെമികണ്ടക്ടറുകൾ, അഡ്വാൻസ്‌‌ഡ് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിൽ മിടുക്കനായിരുന്നു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും സാകേതിന്റെ മരണത്തിന്റെ സാഹചര്യം അസ്വാഭാവികമാണെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കോൺസലേറ്റ് ഉദ്യോഗസ്ഥർ അധികൃതരുമായി ചർച്ച നടത്തിവരികയാണ്.

TAGS: CASE DIARY, FOUND DEAD, USA, LATESTNEWS, SANFRANCISCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.