
ഓച്ചിറ: എം.ഡി.എം.എയുമായി ഓച്ചിറ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മാളിയേക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം വൈക്കം സ്വദേശി അനൂപ് (26) അറസ്റ്റിലായി. 17.05 ഗ്രാം എം.ഡി.എം.എയും ത്രാസും പാക്കിംഗിനുള്ള കവർ ഉൾപ്പെടെയുള്ള സാധനങ്ങളും കണ്ടെടുത്തു. 2018 മുതൽ അനൂപും കുടുംബവും ഇവിടെ താമസമുണ്ടെങ്കിലും അയൽവാസികളുമായി ഇയാൾ സംസാരിച്ചിട്ടല്ല. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ബംഗളൂരുവിൽ നിന്ന് നേരിട്ട് മയക്കുമരുന്ന് വാങ്ങി നാട്ടിൽ വിതരണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ലാപ്പന പുത്തൻപുര മുക്കിന് പടിഞ്ഞാറ് വശം തച്ചൻകാട്ടിൽ വടക്കതിൽ നിന്ന് 2.96 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |