
ചങ്ങനാശേരി: ഛത്തീസ്ഗഡിലെ റായ്പ്പൂരിൽ സമാപിച്ച ദേശീയ ഫെഡറേഷൻ കപ്പ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഒൻപത് മെഡലുകൾ സ്വന്തമാക്കി. കേരളം ദേശീയ ചാമ്പ്യന്മാരായപ്പോൾ നാല് താരങ്ങൾ അസംപ്ഷന്റേതായിരുന്നു. മുൻതാരങ്ങളായ അന്ന മാത്യു, ആർ.ആര്യ, എയ്ഞ്ചൽ തോമസ് എന്നിവർക്കൊപ്പം ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ അവന്തിക ശ്രീജിത്തും കേരള ടീമിന്റെ വിജയയാത്രയിൽ നിർണായക പങ്കുവഹിച്ചു. ഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ യൂണിവേഴ്‌സിറ്റി ടീമിലും അസംപ്ഷന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയായ അൽന രാജ്, മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനികളായ പി.അനാമിക, രേവതി നമ്പ്യാർ, രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ ആർ.പവിത്ര, മുൻ താരമായ മഹേശ്വരി അർച്ചന എന്നിവരാണ് മെഡൽ നേട്ടത്തിൽ പങ്കാളികളായത്. രേവതി നമ്പ്യാർ ചാമ്പ്യൻഷിപ്പിലെ മികച്ച യൂണിവേഴ്‌സൽ അറ്റാക്ക്‌റായി തിരഞ്ഞെടുക്കപ്പെട്ടു. നവാസ് വഹാബായിരുന്നു പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
