SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

ജനപ്രതിനിധികൾക്ക് റോട്ടറി ക്ലബ് ആദരം

Increase Font Size Decrease Font Size Print Page
rotary
റോട്ടറി ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ കുടുംബ സംഗമത്തിൽ ജനപ്രതിനിധികളെ ആദരിച്ചപ്പോൾ.

പയ്യാവൂർ: റോട്ടറി ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ കുടുംബ സംഗമവും ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിക്കലും ചെമ്പേരി മെഡോസിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി ഏബ്രഹാം കടുവാതൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. ചെമ്പേരി റോട്ടറി ചാർട്ടർ പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം മോഹനൻ മൂത്തേടൻ, ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, പ്രോഗ്രാം ഡയറക്ടർ സുനിൽ കെ. പീറ്റർ, ചെമ്പേരി റോട്ടറി ക്ലബ് സെക്രട്ടറി ഷൈജു കുടിയിരിപ്പിൽ പ്രസംഗിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് അംഗങ്ങളെയും കണ്ണൂർ ജില്ലാ പഞ്ചായത്തംഗം മോഹനൻ മൂത്തേടനെയും ആദരിച്ചു. ചെമ്പേരി റോട്ടറി ക്ലബ് അംഗങ്ങളായ സുനിൽ കുര്യാക്കോസ്, ബോബിൻ അപ്പോളോ, പ്രൊഫസർ വാസുദേവൻ നായർ, സണ്ണി മംഗലത്തുകരോട്ട് നേതൃത്വം നൽകി.

TAGS: LOCAL NEWS, KANNUR, AADARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY