SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

'സത്യവാങ്മൂലത്തിൽ വെല്ലുവിളി നടത്തുന്നവർക്ക് രാഷ്ട്രീയലക്ഷ്യം'

Increase Font Size Decrease Font Size Print Page
kpms-paravur

പറവൂർ: ശബരിമല യുവതി പ്രവേശനം സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന്മേൽ വെല്ലുവിളി നടത്തുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് പറവൂരിൽ യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രം തന്ത്രി ഉൾപ്പെട്ട കേസുകളിൽ അന്വേഷണ ഏജൻസിയും കോടതിയും ശബരിമലയിൽ കടുത്ത ആചാരലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിഷേധവും പ്രസ്താവനയും നടത്താത്തവരാണ് സത്യവാങ്മൂല വിഷയത്തിലെ വ്യഗ്രത വൈകാരികത സൃഷ്ടിക്കുന്നത്. ഇപ്പോഴുള്ള വിവാദം വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ളതല്ല, തിരഞ്ഞെടുപ്പിൽ മുതലെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് വി.എസ്. തമ്പി അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ് താന്നിപ്പാടം, ട്രഷറർ ടി.കെ. ബിനീഷ്, അഖിൽ കെ. ദാമോദരൻ, രമ പ്രതാപൻ, ടി.എ. വേണു, കെ.കെ. പുരുഷോത്തമൻ, ബിന്ദു ഷിബു തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, KPMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY