പാലക്കാട്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടിൽ മാറ്റമുണ്ടെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാൻ സർക്കാർ തയ്യാറാകണം. വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
മണിശങ്കർ അയ്യർക്ക് ഇപ്പോൾ കോൺഗ്രസുമായി ഒരു ബന്ധവുമില്ല. അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ചശേഷം പാർട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്. വി.എസ്.അച്യുതാനന്ദന്റെ മുൻ പി.എ സുരേഷ് യു.ഡി.എഫിലേക്ക് വരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ 'വിസ്മയങ്ങൾ' ഉണ്ടാകുമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |