
തെലുങ്ക് സൂപ്പർതാരം പവൻ കല്യാൺ നായകനായി ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഉസ്‌താദ് ഭഗത് സിംഗ് മാർച്ച് 19ന് റിലീസ് ചെയ്യും. കന്നട സൂപ്പർ താരം യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ടോക്‌സിക് മാർച്ച് 19ൽ നിന്ന് റിലീസ് മാറ്റിയിരുന്നു. റാഷി ഖന്നയും ശ്രീലീലയുമാണ് ഉസ്‌താദ് ഭഗത് സിംഗിൽ നായികമാർ. മെഗാ ഹിറ്റായ ഒജിക്കു ശേഷം പവൻകല്യാൺ നായകനായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ശക്തനായ പൊലീസ് വേഷം ആണ് അവതരിപ്പിക്കുന്നത്.
മാസ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ ദേവിശ്രീ പ്രസാദ്, എസ്. തമൻ എന്നിവരാണ് സംഗീതം. അതേസമയം ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ജൂൺ 4ന് റിലീസ്
ചെയ്യും. ഇസ്രയേൽ - ഇറാൻ സംഘർഷത്തെ തുടർന്നായിരുന്നു റിലീസ് മാറ്റം.
കെ.വി.എൻ പ്രൊഡക‌്‌ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെ ബാനറിൽയഷും ചേർന്നാണ് ആണ് നിർമ്മാണം. യഷിന്റെ 19-ാം സിനിമയാണ് ടോക്‌സിക് എ ഫെയറി ടെയിൽ ഫോർ ഗ്രോൺ - അപ്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |