SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

വെള്ളം തടഞ്ഞു: 15 ഏക്കർ നെൽക്കൃഷി കരിഞ്ഞുണങ്ങി

Increase Font Size Decrease Font Size Print Page
ssss

അന്തിക്കാട്: ചാലിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളം തടഞ്ഞതിനാൽ അന്തിക്കാട് പരപ്പൻചാൽ പാടശേഖരത്തിലെ 15 ഏക്കർ നെൽക്കൃഷി കരിഞ്ഞുണങ്ങി. മൊത്തം 36 ഏക്കർ കൃഷിയാണ് ഇവിടെയുള്ളത്. പകുതിയോളം കൃഷി നശിച്ചു. ബാക്കിയുള്ള നെൽച്ചെടിയെയും ഉണക്കം ബാധിച്ചു. അടിയന്തരമായി വെള്ളം ലഭിച്ചില്ലെങ്കിൽ ഭീമമായ നഷ്ടം കർഷകർക്കുണ്ടാകുമെന്ന് പടവ് പ്രസിഡന്റ് വിശ്വംഭരൻ കാരാമാക്കൽ, സെക്രട്ടറി ടി.ആർ.പ്രവീൺ, ട്രഷറർ കെ.കെ.അബ്ദുൾ സലാം എന്നിവർ പറഞ്ഞു. നട്ട് 90 ദിവസം പ്രായമായ നെൽച്ചെടികളാണ് വെള്ളമില്ലാതെ കരിയുന്നത്. 30 ദിവസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ടതാണ്. ദിവസങ്ങൾക്കുള്ളിൽ വെളളമെത്തിയില്ലെങ്കിൽ 25 ലക്ഷം രൂപയുടെ ഭാരിച്ച നഷ്ടം കർഷകർക്കുണ്ടാകുമെന്നും പടവ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY