SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

തൃശൂർ - കുറ്റിപ്പുറം റോഡ് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
road

തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയുടെ ഉദ്ഘാടനം 19ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. ചെറുവള്ളിക്കടവ് പാലം നിർമാണോദ്ഘാടനവും കലശമലയിൽ ഏറ്റെടുത്ത 11.95 ഏക്കർ ഭൂമിയുടെ രേഖ കൈമാറലും മന്ത്രി ഉദ്ഘാടനം ചെയ്യും. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്ക് ധനസഹായത്തോടെ കെ.എസ്.ടി.പി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാനപാത നവീകരിച്ചത്. ചെറുവള്ളിക്കടവ് പാലം 7.94 കോടി വിനിയോഗിച്ചാണ് പുനർ നിർമ്മിക്കുന്നത്. സംഘാടക സമിതി യോഗം എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY