SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.45 AM IST

കാർ പോർച്ചിൽ കി​ടന്ന കാറും നാല് ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചു

Increase Font Size Decrease Font Size Print Page
reghu
മൺറോത്തുരുത്തിൽ വീടിന്റെ കാർ പോർച്ചിൽ കാറും ബൈക്കുകളും കത്തിനശിച്ച നിലയിൽ

കൊല്ലം: മൺറോത്തുരുത്തിൽ വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറും നാല് ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. പട്ടംതുരുത്ത് ഭാസ്കരവിലാസത്ത് എ.എ നിവാസിൽ സോമരാജിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിനശിച്ചത്.

ഞായറാഴ്ച രാത്രി 1.15 ഓടെയാണ് സംഭവം. രാത്രിയോടെ പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കാർ കത്തുന്നതാണ് ആദ്യം കണ്ടത്. ഈ സമയം ഇരുചക്രവാഹനങ്ങളിൽ തീ പടർന്നിരുന്നില്ല. കാറിനോട് ചേർന്നാണ് ഇരുചക്രവാഹനങ്ങൾ വച്ചിരുന്നത്. അതി​നാൽ എടുത്തുമാറ്റാൻ കഴിഞ്ഞില്ല. മിനിട്ടുകൾക്കുള്ളിൽ തീ ബൈക്കുകളിലേക്കും പടർന്നു.

മാരുതി ഫ്രോൻസ്, ഹീറോ ഹൊണ്ട ഡി​യോ, ഹീറോ ഹൊണ്ട പാഷൻ, ഹീറോ പ്ലഷർ, ഹീറോ പ്ലഷർ പ്ലസ് എന്നീ വാഹനങ്ങളാണ് കത്തിനശിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ വാങ്ങിയ കാർ ഒരാഴ്ച മുൻപാണ് അവസാനമായി സർവ്വീസ് നടത്തിയത്. ഈ വാഹനങ്ങളെ കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന സൈക്കിൾ, ടി.വി, വാട്ടർ പ്യൂരിഫയർ, മേശ, സി.സി.ടി.വി എന്നിവയും അഗ്നി​ക്കിരയായി. ആകെ 12.79 ലക്ഷത്തി​ന്റെ നഷ്ടം കണക്കുന്നു. വീട്ടുകരുടെ പരാതിയിൽ ഈസ്റ്റ് കല്ലട പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. കാറിനുണ്ടായ തകരാറാകാം കാരണമെന്ന് കരുതുന്നു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.