
തിരുവനന്തപുരം: മണിശങ്കർ അയ്യരെ സർക്കാർ വാടകയ്ക്ക് എടുത്തതാണെന്നും സർക്കാരിന്റെ പി.ആർ ഏജൻസിയാണോ അദ്ദേഹമെന്ന് സംശയമുണ്ടെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസുമായി മണിശങ്കർ അയ്യർക്ക് ബന്ധമില്ലെന്ന് ദേശീയ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്നു പ്രേംകുമാറിനെ അപമാനിച്ച് ഇറക്കിവിട്ടത് ശരിയല്ലെന്നും സച്ചിദാനന്ദനെ എന്നാണ് ഇറക്കി വിടുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേംകുമാറിനെ വിളിച്ച് സംസാരിച്ചു. കോൺഗ്രസിൽ എടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |