ആലപ്പുഴ: പുന്നമട കായലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് കേരള കോൺഗ്രസ് (എം) കൊറ്റംകുളങ്ങര മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രവർത്തക സമ്മേളനം പാർട്ടി ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി ചാക്കോ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. കുര്യൻ, നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കൻ, ജില്ലാ സെക്രട്ടറി ഷീൻ സോളമൻ, കെ.സി. ജോസഫ് ചൂളയിൽ, വർഗീസ് ആന്റണി, ജോർജ്ജുകുട്ടി, റോയി മലയാളപുറം, ഡോളിച്ചൻ, ജോസുകുട്ടി മലയാപുറം, ജോൺ വർഗീസ്, എം.എം. മാത്യു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
