
കോട്ടാങ്ങൽ: കോട്ടാങ്ങൽ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും വാട്ടർ അതോറിറ്റി ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും നിസംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ഒരു മാസം മുമ്പ് തീരുമാനിച്ച വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു ഉപരോധം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരികുമാർ കോട്ടാങ്ങൽ, ജനപ്രതിനിധികളായ സി.ആർ.വിജയമ്മ, മായാദേവി, എം.മഞ്ജുഷ, എം.കെ.സുമ, പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ്, സുമേഷ് ആനപ്പാറ, പി.കെ.അനീഷ് കുമാർ, എൻ.ആർ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |