മെഴുവേലി : മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രിമഹോത്സവത്തിന്റെ ഭാഗമായി അക്ഷയ നെയ്യ് വിളക്ക് നടത്തി. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ദീപ പ്രകാശനം നടത്തി. നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് തിരുവാതിര, ഭരതനാട്യം, നൃത്തനൃത്യങ്ങൾ, കഥകളി എന്നിവ നടന്നു. പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ ഇന്ന് രാവിലെ 11ന് മഹാഗുരുപൂജ, രാത്രി 7.30ന് എം.ജി. യൂണിവേഴ്സിറ്റി കലാതിലകം അമലുശ്രീരംഗ് അവതരിപ്പിക്കുന്ന നൃത്തശില്പം നരസിംഹ എന്നിവ നടക്കും. നാളെ വൈകിട്ട് 3.30ന് ഓട്ടൻതുള്ളൽ, 4.30ന് കെട്ടുകാഴ്ച, രാത്രി 8ന് സാംസ്കാരിക സമ്മേളനം. 8.30ന് നൃത്ത സംഗീത നാടകം, 9.15ന് പള്ളിവേട്ട പുറപ്പാട്, 10ന് പള്ളിവേട്ട തിരിച്ചുവരവ്, 10.45ന് പള്ളിനിദ്ര, പള്ളി നിദ്രാപൂജ. ഉത്സവത്തിന്റെ സമാപന ദിനമായ 20ന് വൈകിട്ട് 4.30ന് ആറാട്ട് പുറപ്പാട്, 5ന് ചാക്യാർകൂത്ത്, 6ന് ആറാട്ട് പൂജ, 6.30ന് പ്രഭാഷണം, രാത്രി 8ന് ആറാട്ട് വരവ്, ആറാട്ട്സദ്യ, സേവ, വലിയ കാണിക്ക, കൊട്ടിയിറക്ക്, മംഗളപൂജ, മംഗളാരതി, ഗാനമേള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
