SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

വ്യാജ ലോട്ടറി നൽകി ഏജന്റിൽ നിന്ന് പണം തട്ടി

Increase Font Size Decrease Font Size Print Page
duplicate-lottery

മലയിൻകീഴ് : വ്യാജ ലോട്ടറി ടിക്കറ്റ് നൽകി കടയുടമയിൽ നിന്ന് 5000രൂപ വാങ്ങി ധനലക്ഷ്മിയുടെ കളർ ഫോട്ടോ കോപ്പി ടിക്കറ്റ് നൽകി കബളിപ്പിച്ചതായി പരാതി.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7മണിയോടെ പാലോട്ടുവിള മാങ്കുന്നിൽ ലോട്ടറി ഏജന്റ് നെൽസനെയാണ് പറ്റിച്ചത്. ഫെബ്രുവരി 11ന് നറുക്കെടുത്ത ധനലക്ഷ്മിയുടെ ഡി.എൽ.39-ാം നമ്പർ ലോട്ടറിയിൽ 9785 നമ്പരിൽ 5000 രൂപ സമ്മാനമുണ്ടെന്ന് പറ്റിച്ചാണ് പണം തട്ടിയത്.ലോട്ടറി ടിക്കറ്റ് നൽകുന്നതും രൂപ വാങ്ങുന്നതും കടയിലെ സി.സി.ടി.വി.ദൃശ്യങ്ങളിലുണ്ട്.ടിക്കറ്റ് നൽകിയ ശേഷം 17-ാം തീയതിയിലുള്ള 10 ലോട്ടറി ടിക്കറ്റ് എടുത്ത ശേഷം 4500 രൂപയും വാങ്ങിയാണ് തട്ടിപ്പുകാരൻ മടങ്ങിയത്.ടിക്കറ്റ് വാങ്ങി കട ഉടമ നെൽസൻ തിരിച്ചും മറിച്ചും നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്.മൊബൈൽ ഫോൺ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്തു.എന്നാൽ സ്കാൻ ചെയ്യുമ്പോൾ ഫോട്ടോ കോപ്പിയാണെങ്കിലും ഒർജിനലാണോ വ്യാജനാണോ എന്ന് അറിയാൻ കഴിയില്ലത്രേ.തട്ടിപ്പ് കാരന്റെ വ്യക്തമായ ചിത്രം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഇന്നലെ രാവിലെ വീണ്ടും കടയുടമ ടിക്കറ്റ് പരിശോധിക്കുകയും വിദഗ്ദ്ധരെ കാട്ടിയ ശേഷം മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതിയോടൊപ്പം ടിക്കറ്റും സി.സി.ടി.വി.ദൃശ്യങ്ങളടങ്ങിയ പെൻ ഡ്രൈവും നൽകി. തട്ടിപ്പുകാരനെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.ഇതേ തട്ടിപ്പുകാരൻ മലയിൻകീഴിലുള്ള ഗണേഷ്,ഹരികുമാർ എന്നിവരുടെ ലോട്ടറി കടയിലെത്തി 10 ടിക്കറ്റ് എടുക്കാം എന്നുപറഞ്ഞ് ടിക്കറ്റ് കാട്ടി തുക ചോദിച്ചതായും അവർ പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY