പഴയങ്ങാടി: പഴയങ്ങാടിയിൽ നിർമ്മിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റിന്റെയും ബോട്ട് റെയ്സ് ഗ്യാലറിയുടെയും ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പദ്ധതി യാഥാർത്ഥ്യമാക്കിയത്. ചടങ്ങിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിത കുമാരി അദ്ധ്യക്ഷത വഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ ഗീത, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.പി സക്കറിയ, ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം കെ.പി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലേഖ ലിനീഷ്, ശ്രീകല, ഔഷധി ബോർഡ് അംഗം കെ. പത്മനാഭൻ, എം.കെ സുകുമാരൻ, എം.പി ഉണ്ണികൃഷ്ണൻ, എസ്.യു റഫീഖ്, എ.വി സനൽ, ടി. രാജൻ, സന്തോഷ്, ശ്രീനിവാസൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
