കണ്ണൂർ: അമൃത് കുടിവെള്ള പദ്ധതിയിൽ ഉയർന്ന പരാതികളെ അടിസ്ഥാനമാക്കി കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 11ഓടെ പരിശോധന തുടങ്ങിയത്. കോർപറേഷൻ വികസന സമിതി യോഗം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കവേയാണ് വിജിലൻസ് സംഘം പരിശോധന ആരംഭിച്ചത്.
വികസന സമിതി യോഗം നടക്കുന്നതിനാൽ മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും കോർപറേഷൻ ഓഫീസിൽ ഉണ്ടായിരുന്നില്ല. സെക്രട്ടറി വിനു സി. കുഞ്ഞപ്പന്റെ ഓഫീസിൽ കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതി അർബൻ എക്സ്പേർട്ട് റിൽസിൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം പരിശോധനയുടെ ഭാഗമായി വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരികയാണ്.
നേരത്തെ കോർപറേഷൻ കേന്ദ്ര ഫണ്ട് ചെലവഴിച്ചു നടപ്പിലാക്കിയ അമൃത് പദ്ധതികളെ കുറിച്ച് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
