SignIn
Kerala Kaumudi Online
Thursday, 19 February 2026 2.47 AM IST

ദേവസ്വം ഓഡിറ്റ് സോഫ്റ്റ്‌വെയർ: യോഗം വിളിക്കാൻ നിർദ്ദേശം

Increase Font Size Decrease Font Size Print Page
s

കൊച്ചി: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ വരവുചെലവു കണക്കുകളുടെ ഓഡിറ്റിംഗിന് സമഗ്ര സോഫ്റ്റ്‌വെയർ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്ന് ബോർഡ് അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ചർച്ചയിലെ തീരുമാനങ്ങൾ മൂന്നാഴ്ചയ്‌ക്കകം അറിയിക്കാനും നിർദ്ദേശിച്ചു. സോഫ്റ്റ്‌വെയർ സംവിധാനത്തിന് ചെലവാകുന്ന തുക ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ചർച്ചയിലൂടെ തീരുമാനമെടുക്കേണ്ടത്.

കെ-സ്മാർട്ട് മാതൃകയിൽ ക്ഷേത്രങ്ങൾക്കായി സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (കെ.എസ്.ഐ.ടി.ഐ.എൽ) കൺസൾട്ടൻസിയായി ബോർഡ് ചുമതലപ്പെടുത്തിയിരുന്നു. ഇൻഫർമേഷൻ കേരള മിഷനും പദ്ധതിയിൽ പങ്കാളിയാകാൻ സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉന്നതതല യോഗത്തിനുള്ള കോടതി നിർദ്ദേശം. മാർച്ച് നാലിന് കോടതി വീണ്ടും പരിഗണിക്കും.

TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY