SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

ഫുട്ബാൾ ഫൈനൽ മത്സരങ്ങൾ ഇന്ന്

Increase Font Size Decrease Font Size Print Page
foot

തൃശൂർ: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കെ.പി.സണ്ണി ആൻഡ് ഡേവിസ് മുക്കൻ മെമ്മോറിയൽ ട്രോഫി ജില്ലാ യൂത്ത് ഫുട്‌ബാൾ ടുർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ നടക്കും. 3.30ന് നടക്കുന്ന അണ്ടർ 15 വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിൽ സ്പാരോസ് തൃശൂർ, റെഡ് സ്റ്റാറുമായും വെെകിട്ട് അഞ്ചിന് നടക്കുന്ന 13 വയസിനു താഴെയുള്ളവരുടെ മത്സരത്തിൽ ഫോറസ്റ്റ് എഫ്.സി, സ്പാരോസ് തൃശൂരുമായും മത്സരിക്കും. മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫികൾ മുൻ ഇന്ത്യൻ ഫുട്‌ബാൾ താരങ്ങളായ സി.വി.പാപ്പച്ചൻ, കെ.എഫ്.ബെന്നി, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് വിതരണം ചെയ്യുന്നതായിരിക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY