
തൃശൂർ: ഉത്തരേന്ത്യൻ ഗസലുകളുടെ തനിമ നിലനിറുത്തി മൂന്ന് മലയാളികളുടെ കൂട്ടായ്മയിൽ ഒരു ഹിന്ദി ഗസൽ. തേരി യാദ് മേ എന്ന ഗസലിന്റെ രചന മോഹൻ പൊക്കുന്നും ആലാപനം പ്രദീപ് സോമസുന്ദരവും സംഗീത സംവിധാനം ജോസ് കടവിലുമാണ് നിർവഹിച്ചിരിക്കുന്നത്. ഗാനരംഗങ്ങളിൽ ഡോ. രഞ്ജിത ഉമേഷാണ് വേഷമിട്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സി.ആർ.പി.എഫിൽ സുബേദാർ മേജർ പദവിയിൽ നിന്നും വിരമിച്ചയാളാണ് ഗാനരചയിതാവ് മോഹൻ പൊക്കുന്ന്. കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു ഹിന്ദി ഗസൽ പിറക്കുന്നതെന്ന അണിയറ പ്രവർത്തകരായ മോഹൻ പൊക്കുന്ന്, പ്രദീപ് സോമസുന്ദരം, ജോസ് കടവിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. യൂട്യൂബ് വീഡിയോ ലിങ്ക്: https://youtu.be/nZnQpU3R0Fc?si=1PGHkU4AymIWECw2.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
