
കാൻബറ : ഇന്ത്യയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളിലെ രണ്ടാം മത്സരത്തിൽ ഓസീസ് വനിതകൾക്ക് 19 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത് 163/5 എന്ന സ്കോർ ഉയർത്തിയ ഓസീസിനെതിരെ ഇന്ത്യയ്ക്ക് 144/9 എന്ന സ്കോറിലേ എത്താനായുള്ളൂ. ജോർജിയ വോൾ (88), ബേത്ത് മൂണി (46) എന്നിവരാണ് ഓസീസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ഷെഫാലി വെർമ്മ (29), സ്മൃതി മാന്ഥന (31), ഹർമൻപ്രീത് കൗർ (36) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. നാളെ നടക്കുന്ന മൂന്നാം ട്വന്റി-20 യിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.