
ഇരിങ്ങാലക്കുട: വിദേശ കോഴ്സുകൾ കേരളത്തിലെ സർവകലാശാലകളിൽ പഠിക്കാനുള്ള അവസരം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉണ്ടാക്കുമെന്നും യുവാക്കൾക്ക് തൊഴിൽ അല്ലെങ്കിൽ സംരംഭം എന്ന പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുയുഗയാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ നൽകിയ സ്വീകരണത്തിന് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർത്തു. ആറ് ലക്ഷം കോടിയുടെ കടബാദ്ധ്യതയാണ് കേരളത്തിനുള്ളത്. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്. സപ്ലൈകോയ്ക്ക് 2300 കോടി രൂപ നൽകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.കെ.ശ്രീകണ്ഠൻ എം.പി സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.പി.ജാക്സൺ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ, ജോസ് വള്ളൂർ, എം.പി.വിൻസന്റ്, ടി.വി.ചന്ദ്രമോഹൻ, സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി, ടി.വി.ചാർളി, സതീഷ് വിമലൻ, തോമസ് ഉണ്ണിയാടൻ, സോമൻ ചിറ്റേത്ത്, വി.ഡി.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വീകരണം...ഉജ്ജ്വലം
ചാലക്കുടി
പുതുയുഗ യാത്ര തലസ്ഥാനത്ത് സമാപിക്കുമ്പോൾ സർവതല സ്പർശിയായ വികസന മാതൃക ജനങ്ങൾക്ക് മുമ്പിൽ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുയുഗ യാത്രയുടെ ജില്ലാതല സമാപന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഞങ്ങൾ പറഞ്ഞു, കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണെന്ന്. എന്നാൽ എല്ലാ മേഖലയും വെന്റിലേറ്ററിലായ അവസ്ഥയാണ് ഇപ്പോൾ. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമുള്ള സർക്കാർ പി.ആർ വർക്കിനായി എല്ലാ വകുപ്പിൽ നിന്നും കോടികൾ വാങ്ങുന്നുവെന്നും സതീശൻ പറഞ്ഞു. യോഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.ജോൺ, ബെന്നി ബഹനാൻ, മോൻസ് ജോസഫ് എം.എൽ.എ, ജോസ് വള്ളൂർ, വി.ഒ.പൈലപ്പൻ, അഡ്വ.സി.ജി.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മാള
സംഘപരിവാറും സി.പി.എമ്മും ഒരേ ദിശയിൽ യാത്ര ചെയ്യുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുയുഗയാത്രയ്ക്ക് മാളയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി.സതീശൻ. സ്വീകരണയാത്രയിൽ ബെന്നി ബഹനാൻ എം.പി, സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ.ജെനീഷ് എന്നിവരും അനുഗമിച്ചു. സ്വീകരണയോഗത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി, ടി.യു.രാധാകൃഷ്ണൻ, അബിൻ വർക്കി, യു.ഡി.എഫ് കൊടുങ്ങല്ലൂർ മണ്ഡലം ചെയർമാൻ അബ്ദുൽ കരീം, കെ.കെ.രവി നമ്പൂതിരി, പി.ഡി.ജോസ്, ബ്ലോക്ക് പ്രസിഡന്റ് എൻ.എസ്.വിജയൻ, ഷാജൻ കൊടിയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.