
തൃശൂർ: സംസ്‌കാരിക വകുപ്പും ഔഷധിയും വിവേകാനന്ദ ദീപം ട്രസ്റ്റും ചേർന്ന് പാട്ടുരായ്ക്കൽ ജംഗ്ഷനിൽ വിവേകാനന്ദ പ്രതിമ നിർമിക്കും. കല്ലിടൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. 60 ലക്ഷം രൂപ ചെലവിൽ 18 അടി ഉയരത്തിലുള്ള പിച്ചള പ്രതിമയാണ് നിർമിക്കുക. കൊൽക്കത്തയിലെ ശിൽപ്പികളുടെ നേതൃത്വത്തിലാണ് നിർമാണം. നാല് മാസത്തിനകം നിർമാണം പൂർത്തിയാക്കും. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, ഡോ. ടി.കെ.ഋതിക്, സ്വാമി നന്ദാത്മജനാന്ദ, ഡോ. ഡി.രാമനാഥൻ, പി.ജി.ജയജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.