ചാത്തന്നൂർ: സംസ്ഥാന സാംസ്കാരിക വകുപ്പും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും ചേർന്നു നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപഠന കേന്ദ്രം വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ആരംഭിക്കുന്നു. മോഹിനിയാട്ടം, കഥകളി വേഷം, ശില്പകല എന്നിവയാണ് സൗജന്യമായി പഠിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഫെലോഷിപ്പ് ലഭിച്ച കലാകാരന്മാരാണ് ക്ലാസുകളെടുക്കുന്നത്. പ്രായപരിധിയില്ലാതെ കോഴ്സിനു ചേരാം. രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റും ലഭിക്കും. മാർച്ച് ആദ്യവാരം സ്നേഹാശ്രമത്തിൽ ക്ലാസുകൾ ആരംഭിക്കും. സൗജന്യ കലാപഠനത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ മാർച്ച് 1 നു മുൻപായി അപേക്ഷ നൽകണം. ഫോൺ : 9447069267
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.