ബിജു മേനോൻ , നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രം നാല്പത്തിയൊന്നിന്റെ ആദ്യം ഗാനം പുറത്തിറങ്ങി. രണ്ട് സഖാക്കൾ ശബരിമലയിൽ പോകാൻ മാലയിടുന്നതും ഇതിന് ശേഷമുള്ള സംഭവങ്ങളാണ് ഗാനരംഗത്തുള്ളത്. ബിജിബാലിന്റെ സംഗീത സംവിധാനത്തിൽ തയ്യാറായ 'അരുതരുത്' എന്ന ഗാനത്തിന്റെ വരികൾ റഫീഖ് അഹമ്മദിന്റേതാണ്. വിജേഷ് ഗോപാലാണ് പാടിയിരിക്കുന്നത്.
നിമിഷ സജയൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവരെ കൂടാതെ ഈ ചിത്രത്തിലൂടെ അരങ്ങേറുന്ന പുതിയ നായകൻ ശരൺജിത്തും നായിക ധന്യ അനന്യയും ഗാനരംഗങ്ങളിലുണ്ട്. തട്ടിൻപുറത്ത് അച്ചുതൻ എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം-ബിജിബാൽ, ഛായാഗ്രഹണം-എസ്.കുമാർ, എഡിറ്റ്ങ്-രഞ്ജൻ എബ്രഹാം. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകൻ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുമോദ് ജോസ്, ആദർശ് നാരായണൻ എന്നിവരും നിർമ്മാണ രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |