കൊച്ചി: കേര അഗ്രിനെക്സ്റ്റ് സമ്മിറ്റ് 2026 നൂതനാശയങ്ങളും പുതുനിർദ്ദേശങ്ങളും കൊണ്ട് ശ്രദ്ധേമായി. കാർഷികോത്പാദന കമ്മിഷണർ ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക അദ്ധ്യക്ഷത വഹിച്ചു. കേര പ്രോജക്ട് ലോകബാങ്ക് ടീം ലീഡർ അസബ് ഫിഷ മെക്കോന്നെൻ മുഖ്യപ്രഭാഷണം നടത്തി.ഐ.ടി സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, കണ്ടിന്യുമാർ കോഫൗണ്ടർ സുനു തോമസ്, ജിയോജിത് സി.എസ്.എസ് (കുസാറ്റ്) സി.ഇ.ഒ ജോസഫ് മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ സെഷനുകളിലായി നടന്ന ചർച്ചകളിൽ സരേഷ് സി. തമ്പി, വിനീത ജോസഫ്, ഫിലിപ്പ് ജി. കാനാട്ട്, വി. വാണി തുടങ്ങിയവർ സംസാരിച്ചു.
സമ്മിറ്റിൽ ഉയർന്നുവന്ന നൂതന ആശയങ്ങൾ പ്രായോഗികമാക്കി മാറ്റി കൃഷിയിടങ്ങളിൽ ട്രയൽ റൺ നടത്തുന്നതിനായുള്ള സാങ്കേതിക സഹകരണ കരാറുകളിൽ അമ്പതോളം കർഷകരും സ്റ്റാർട്ടപ്പ് പ്രതിനിധികളും ഒപ്പുവച്ചു. കരാറുകളുടെ പുരോഗതി നിരീക്ഷിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെയും കേരയുടെയും നേതൃത്വത്തിൽ കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് കേര പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കർഷകരും കർഷക സംരംഭകരും ഉൾപ്പെടെയുള്ള ആയിരത്തോളം പേർ സമ്മിറ്റിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |