
ചെറുകോൽപ്പുഴ: അദ്വൈത ദർശനത്തെ ജനകീയമാക്കിയ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ സ്മരണാർത്ഥം വിദ്യാധിരാജ നഗറിൽ ഭട്ടാരകോത്സവം നടത്തി. ഇതിന്റെ ഭാഗമായി പൗരാണിക അനുഷ്ഠാനമായ നിലാവൂട്ട് (മാതൃപൂജ) പരിഷത്ത് നഗറിൽ നടന്നു. ശാക്തേയ ആരാധനാ സമ്പ്രദായത്തിന്റെ ഭാഗമായി നടത്തുന്ന തൃപുരസുന്ദരി പൂജയാണ് നിലാവൂട്ട്. ചട്ടമ്പി സ്വാമികൾ രചിച്ച താരാട്ട് കൃതിയായ 'പിള്ള താലോലിപ്പി 'ന്റെ ആലാപനവും നടത്തി. തിരുവാതിരയ്ക്ക് ശേഷം ഗുരുതി പൂജയോടെ ചടങ്ങുകൾ സമാപിച്ചു. ആചാര്യ ഡോ. കൃഷ്ണൻ ഉണ്ണി കാർമ്മികത്വം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |