SignIn
Kerala Kaumudi Online
Saturday, 25 April 2026 6.17 PM IST

പൈപ്പ് പൊട്ടി ജലം പാഴാക്കുന്നു

Increase Font Size Decrease Font Size Print Page
jkljkl

മുഹമ്മ : ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈൻ പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായിട്ടും നടപടിയില്ലെന്ന് പരാതി. മുഹമ്മ കരയോഗം ജംഗ്ഷന് സമീപം ഒരാഴ്ച മുമ്പാണ് പൈപ്പ് പൊട്ടിയത്. വെള്ളം പാഴാകുന്നതിനൊപ്പം പൈപ്പ് ലൈനിൽ മലിനജലം കലരാനും സാദ്ധ്യതയുണ്ട്. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഇടയാകും. വെള്ളത്തിന്റെ മർദ്ദം കുറയുന്നതിനാൽ കരയോഗം ജംഗ്ഷന് തെക്കോട്ടുള്ള ഭാഗങ്ങളിലെ വീട്ടുകാർക്ക് കുടിവെള്ളം ലഭിക്കാതിരിക്കുന്ന അവസ്ഥയുമുണ്ട്. പൈപ്പിലെ ചോർച്ച അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY