കൊല്ലം: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ കമ്മ്യൂണിറ്റി സോഷ്യൽ വർക്കറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ല്യു. പട്ടികജാതി വിഭാഗക്കാരാകണം. പ്രായപരിധി: 21-35 വയസ്. കാലാവധി: ഒരു വർഷം. പ്രതിമാസ ഓണറേറിയം: 20,000 രൂപ. ചവറ, ഓച്ചിറ, ശാസ്താംകോട്ട ബ്ലോക്കുകളുടെ പരിധിയിൽ ആയിരിക്കും പ്രവർത്തിക്കേണ്ടത്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം - 27ന് രാവിലെ 11 ന് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള പട്ടികജാതി വികസന ഓഫീസിലെ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0474 2794996.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |