കൊല്ലം: ഇ.എസ്.ഐ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെയുള്ളവർ നടത്തുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ സി.പി.എം കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ആശ്രാമം ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് സി.പി.എം ജില്ലാ ആക്ടിഗ് സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ ആക്ടിഗ് സെക്രട്ടറി എ.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിക്കും.
മെഡിക്കൽ കോളേജിന് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കാതിരുന്ന ഇ.എസ്.ഐയേയും കേന്ദ്ര സർക്കാരിനെയും വെള്ളപൂശുകയും പ്രദേശത്തെ എം.പി എന്ന നിലയിൽ സ്വന്തം വീഴ്ചകൾ മറയ്ക്കുകയുമാണ് പ്രേമചന്ദ്രന്റെ ലക്ഷ്യം. അതിനായി സംസ്ഥാന സർക്കാർ എസ്സൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാത്തതാണ് കാരണമെന്ന നുണയാണ് പ്രചരിപ്പിച്ചതെന്ന് ഏരിയാ സെക്രട്ടറി എച്ച്. ബേയ്സിൽ ലാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
