
കണ്ണൂർ: ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാപിഴവിനു കാരണം ഡോക്ടർമാരുടെ അശ്രദ്ധയെന്ന് കെ.കെ ശൈലജ എം.എൽ.എ. മെഡിക്കൽ കോളജിൽ ഉണ്ടായ കാര്യങ്ങളെ ന്യായീകരിക്കാനാകില്ലെന്നും മുൻ ആരോഗ്യമന്ത്രി കൂടിയായ കെ.കെ ശൈലജ വ്യക്തമാക്കി. അസിസ്റ്റ് ചെയ്യാൻ ആവശ്യത്തിന് നഴ്സുമാർ ഉണ്ട്. അങ്ങനെ ഉണ്ടായിരുന്നില്ല എന്ന് ഡോക്ടർ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. അന്നുതന്നെ എക്സറേ എടുത്തിരുന്നെങ്കിൽ ഇക്കാര്യം നേരത്തെ കണ്ടെത്താമായിരുന്നു. ഉഷ ഇത്ര വേദന സഹിച്ച് നടക്കേണ്ടിയിരുന്നില്ല. ഇത്തരം സംഭവങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ലെന്നും ഓപ്പറേഷന് ശേഷം ഉപകരണങ്ങൾ പരിശോധിക്കേണ്ടതായിരുന്നു. ഉഷയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ സർക്കാർ ആലോചിക്കും. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഇതിനെ വല്ലാത്ത പ്രക്ഷോഭമാക്കി മാറ്റുന്നതെന്നും ശൈലജ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |