SignIn
Kerala Kaumudi Online
Sunday, 22 February 2026 4.07 AM IST

'നീനാ കുറുപ്പേ നീ നരകിച്ച് ചാകും,വായിൽ ചേമ്പ് പുഴുങ്ങി ഇട്ടതുപോലെയാണ് നിന്റെ സംസാരം'; ശാപവാക്കുകളുമായി ലക്ഷ്‌മിപ്രിയ

Increase Font Size Decrease Font Size Print Page
neena-kurup

മലയാള സിനിമാ താരസംഘടനയായ അമ്മയിൽ അംഗങ്ങൾ നടത്തിയ വാക്‌പോര് ചർച്ചയാകുന്നു. അമ്മയുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെചൊല്ലി ഭാരവാഹികൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടെയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. പരസ്പരം കുറ്റപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളാണവ. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു അമ്മയുടെ കുടുംബസംഗമം സംഘടിപ്പിച്ചത്.

ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകുമെന്ന തരത്തിലുള്ള ശാപവാക്കുകളും അധിക്ഷേപങ്ങളുമടങ്ങിയ ശബ്ദസന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ അമ്മയുടെ ആഭ്യന്തരഗ്രൂപ്പിലിട്ടത്. കുടുംബ സംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിക്കാത്തതാണ് രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചത്. നീനയുടെ അഭിനയശേഷിയെയും സൗന്ദര്യത്തെയും പരിഹസിച്ച ലക്ഷ്മിപ്രിയ, തന്റെ അമ്മയുടെ പെരുമാറ്റവും സൗന്ദര്യവും കണ്ട് പഠിക്കാൻ നീനയോട് പറയുന്നതും ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. എന്നാൽ ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തിയിരിക്കുകയാണ്.

ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശം

നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും കേട്ടോ. നിങ്ങൾ ഗതികിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ നിങ്ങൾ ചാവുകയുള്ളൂ ഞാൻ എഴുതിവച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും നിങ്ങൾ എന്ത് കോപ്പ് ചെയ്തുവെന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ.

എനിക്കറിയാല്ലോ ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന്. കോസ്റ്റ്യൂം ഇട്ടുനിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ.

നിങ്ങളുടെ അടുത്ത് വേണ്ട വേണ്ടെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തോ പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ ഉണ്ടല്ലോ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ വിഷം നിറഞ്ഞ സ്ത്രീ . ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടിയി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾൾക്ക് അസൂയ കൊണ്ട് മാത്രമാണ്. ആ കൊച്ചിന് എന്നെ അത് ഇവരെ അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തുനിന്ന് പൊട്ടി വീണതാണോ?​ നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം വാങ്ങേണ്ടത്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാക്കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.

ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗ്ഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ. അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസപ്പെടുത്തി പിടിച്ചുവച്ചാൽ.

നിങ്ങൾ ആരാണ്? ഇവിടുത്തെ പൊലീസോ അതോ ‘അമ്മ’യുടെ പ്രസിഡന്റോ? നമ്മളെല്ലാം കഷ്ടപ്പെടുന്നത് അമ്മ എന്ന കുടുംബത്തിന് വേണ്ടിയാണ്. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. നിന്റെ അന്ത്യം ഞങ്ങൾ കാണും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. നിങ്ങൾക്ക് എന്ത് കഴിവുണ്ട്? മറ്റുള്ളവരുടെ മേത്ത് കുതിര കയറാനല്ലാതെ നിനക്ക് എന്ത് അറിയാം? നിങ്ങൾ ആരാണ് ഒരു വലിയ നടിയാണോ? നിങ്ങൾക്ക് എങ്ങനെയാണ് ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയത് എന്ന് പോലും എനിക്കറിയില്ല. നിങ്ങൾക്ക് ദൈവാനുഗ്രഹം കൊണ്ട് സിനിമയിൽ വരാൻ പറ്റി എന്നല്ലാതെ ഒരു സ്പെഷാലിറ്റിയും ഇല്ല . നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല. വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും ആർക്കും മനസിലാവില്ല.

TAGS: AMMA, ACTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.