വടകര: മുയിപ്ര വടക്കേയില്ലം അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി കുന്നംകുളം വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെ പ്രഭാഷണം , ശ്രീരുദ്ര ഭജൻസിന്റെ ഭജന, പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന് , അന്നദാനം, തുടങ്ങിയവ നടന്നു. അദ്ധ്യാത്മിക സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് ബാബു. വി.കെ അദ്ധ്യക്ഷത വഹിച്ചു. മന്മഥൻ എം.പി, ഇ.പി. ശ്രീധരൻ , സന്തോഷ് എ.എം , രാമകൃഷ്ണൻ അബ്ലാട്ട് , ഊരാളൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി , ബാബു . പി.ടി.കെ, അശോകൻ പുത്തലത്ത് , ദാസൻ പുത്തലത്ത്, വിനോദൻ കോറോത്ത് , ശ്രീകല സൂരജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |