
കൊച്ചി: ഈ വർഷത്തെ പ്ലേസ്മെന്റിൽ കുസാറ്റ് ശ്രദ്ധേയ നേട്ടം കൈവരിച്ചതായി അധികൃതർ അറിയിച്ചു. ഭാരത് പെട്രോളിയം, ടാറ്റ കൺസൾട്ടൻസി, ഐ.ബി.എൻ ടെക്നോളജീസ്, ഏണസ്റ്റ് ആൻഡ് യംഗ്, ഇൻഫോസിസ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്, ജെ.എൽ.എൽ, യു.എസ്.ടി ഗ്ലോബൽ, തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുത്തു. 10 കമ്പനികൾ 10 ലക്ഷത്തിന് മുകളിലുള്ള വാർഷിക ശമ്പള പാക്കേജുകൾ ഓഫർ ചെയ്തിട്ടുണ്ട്. ഇതുവരെ 500 വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചു. കുസാറ്റിൽ 2026–27 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. വിവരങ്ങൾക്ക്: https://admissions.cusat.ac.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |