
കൊച്ചി: സ്വാന്റൻസ് കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് നടനും നിർമ്മാതാവുമായ വിജയ് ബാബു തൊടുപുഴ കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. ലീഗ് മാച്ചുകൾ തൊടുപുഴ കെ.സി.എ സ്റ്റേഡിയത്തിലും നോക്കൗട്ട് മാച്ചുകൾ കളമശ്ശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലുമാണ്. മാർച്ച് 8നാണ് ഫൈനൽ. 24 കോർപ്പറേറ്റ് ടീമുകൾ കിരീടത്തിനായി മത്സരിക്കും. വിജയ് ബാബുവാണ് ടൂർണമെന്റിന്റെ മുഖ്യ സ്‌പോൺസർ. നാവിയോ ഷിപ്പിംഗ് സഹസ്‌പോൺസറാണ്. ഉദ്ഘാടന ചടങ്ങിൽ സ്വാന്റൻസ് ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് ജോർജ്, മുൻ രഞ്ജി ട്രോഫി താരങ്ങളായ ഫിറോസ് വി. റഷീദ്, സി.എം. ദീപക് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |